തന്നെ ഫുട്‌ബോൾ പോലെ തട്ടിക്കളിക്കുകയാണെന്ന് വിജയ് മല്യ

VIJAY MALYA

മാറി വരുന്ന സർക്കാരുകൾ തന്നെ ഫുട്‌ബോൾ പോലെ തട്ടിക്കളിക്കുന്നുവെന്ന് വിജയ് മല്യ. മാധ്യമങ്ങളെ ഉപയോഗിച്ച് എൻഡിഎ, യുപിഎ സർക്കാരുകൾ നടത്തുന്ന മത്സരത്തിന് റഫറികലില്ലെന്നും മല്യ ട്വിറ്ററിൽ കുറിച്ചു.

സിബിഐ ആരോപണങ്ങൾക്കെതിരെയും മല്യ പ്രതികരിച്ചു. സിബിഐയ്ക്ക് വാണിജ്യകാര്യങ്ങളിൽ ധാരണയുണ്ടോ എന്നും മല്യ ചോദിച്ചു.

വിജയ് മല്യയ്ക്ക് വിവിധ ബാങ്കുകളിൽ നിന്ന് ലോൺ എടുക്കാൻ രണ്ടാം യുപിഎ കാലത്ത് സാമ്പത്തിക മന്ത്രാലയം ഉദ്യോഗസ്ഥർ ഇടപെട്ടതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ധനകാര്യ മന്ത്രാലയത്തിലെ മുൻ ഉദ്യോഗസ്ഥൻ അമിതാഭ് വർമ ഇടപെട്ടതിന്റെ കത്തുകളും മെയിലുകളുമാണ് ലഭിച്ചത്.

NO COMMENTS

LEAVE A REPLY