സാമ്പത്തിക തിരിമറിക്കേസില്‍ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥന്‍ പീഡനകേസില്‍ അറസ്റ്റില്‍

Calicut university

സാമ്പത്തിക തിരിമറിക്കേസില്‍ സസ്പെന്‍ഷനിലായ  ജീവനക്കാരന്‍ പീഡനക്കേസില്‍ അറസ്റ്റിലായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷ ഭവനിലെ സെക്ഷന്‍ ഓഫിസറായിരുന്ന ഹരീഷ് ജി. ഗോപിനാഥിനെയാണ് ഭാര്യയുടെ പരാതിയില്‍ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തതിരിക്കുന്നത്.

മതംമാറി വിവാഹം ചെയ്ത ഇയാള്‍ യുവതിയെ സാമ്പത്തികമായും ചൂഷണം ചെയ്തതായാണ് പരാതി. ഇയാള്‍ ഹിന്ദു സമുദായക്കാരിയെയടക്കം രണ്ടുപേരെ മുമ്പ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. യൂണിവേഴ്സിറ്റി കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗത്തില്‍ അസിസ്റ്റന്‍റായിരിക്കെ വിദ്യാര്‍ഥികള്‍ ഫീസിനത്തില്‍ നല്‍കിയ ലക്ഷങ്ങള്‍ തിരിമറി നടത്തിയ കേസില്‍ ഹരീഷ് സസ്പെന്‍ഷനിലിരിക്കെയാണ് പുതിയ കേസ്.

NO COMMENTS

LEAVE A REPLY