ട്രെയിനിൽ തീയെന്ന് അഭ്യൂഹം; യാത്രക്കാർ ഇറങ്ങിയോടി

false fire in train creates havoc

ഓടിക്കൊണ്ടിരിക്കെ ട്രെയിനിൽ പുക ഉയർന്നത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. യാത്രക്കാർ ചങ്ങല വലിച്ച് നിർത്തിച്ച് ട്രെയിനിൽ നിന്നും ഇറങ്ങിയോടി. പരക്കംപാച്ചിലിൽ നിരവധി പേരുടെ പണവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു. നിർത്തിയ ട്രെയിനിൽ ബഹളംവെച്ച യാത്രക്കാർ ഉന്തിലും തള്ളിലും വീണ് പരിക്കേറ്റു.

വെള്ളിയാഴ്ച വൈകീട്ട് ആറോടെ ഗുവാഹതിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഗുവാഹതി എക്‌സ്പ്രസിൽ തൃശൂർ നിന്നും അഞ്ചര കി.മീ വടക്ക് പോട്ടോർ റെയിൽവഗേറ്റിന് സമീപമാണ് സംഭവം.

false fire in train creates havoc

NO COMMENTS

LEAVE A REPLY