മൊബൈൽ റിപ്പയറിങിന്റെ പേരിൽ തട്ടിപ്പ്; നിയമനടപടിയ്‌ക്കൊരുങ്ങി റഫീഖ്

- അനീഷ് കെ ശിവദാസ്‌

rafeek

മൊബൈൽ റിപ്പയറിങിന്റെ പേരിൽ പണം തട്ടുന്ന മൊബൈൽ ഷോപ്പുകൾ
എറണാകുളത്ത് സജീവമാകുന്നു. മൊബൈൽ റിപ്പയർ ചെയ്ത് നൽകാമെന്ന പേരിൽ പണം വാങ്ങുകയും എന്നാൽ റിപ്പയർ ചെയ്ത് നൽകാതെ പറ്റിക്കുകയും ചെയ്യുന്നതാണ് പതിവ് രീതി.

ഈ ചതിയുടെ ഇരയായവരിൽ ഒരാൾ എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന റഫീഖ് ആണ്. തന്റെ മൊബൈൽ റിപ്പയർ ചെയ്ത് ലഭിക്കാൻ ജനുവരി ഏഴിനാണ് റഫീഖ് എറണാകുളം സൗത്ത്, പള്ളിമുക്കിലെ എം എം മൊബൈൽസിൽ എത്തിയത്. ഡിസ്‌പ്ലേ പോയതാണ് മൊബൈലിന് പ്രശ്‌നം എന്നായിരുന്നു കട ഉടമ പറഞ്ഞിരുന്നത്. റിപ്പയർ ചെയ്തതിന് റഫീഖിന് 2300 രൂപയാണ് ചെലവായത്.

rafeekഎന്നാൽ റിപ്പയർ ചെയ്ത് നൽകിയ മൊബൈലിൽ ഡിസ്‌പ്ലേ വ്യക്തമായിരുന്നില്ല. എന്തുകൊണ്ടെന്ന് കട ഉടമയോട്‌ അന്വേഷിച്ചപ്പോൾ രണ്ട് ദിവസം ഉപയോഗിക്കാനും എന്നിട്ടും ഡിസ്‌പ്ലേ വ്യക്തമാകുന്നില്ലെങ്കിൽ വീണ്ടും പരിശോധിക്കാമെന്നുമാണ് പറഞ്ഞതെന്ന് റഫീഖ്. എന്നാൽ രണ്ട് ദിവസം കഴിഞ്ഞും മൊബൈൽ പഴയതുപോലെ തുടരുന്നതിനാൽ വീണ്ടും കടയിൽ ചെന്നപ്പോഴാണ് താൻ വഞ്ചിക്കപ്പെടുകയായിരു ന്നുവെന്ന് റഫീഖ് തിരിച്ചറിഞ്ഞത്.

മൊബൈൽ ഡിസ്‌പ്ലേയ്ക്ക് ഗ്യാരണ്ടി നൽകിയിട്ടില്ലെന്നും വീണ്ടും ഡിസ്‌പ്ലേ മാറ്റിയതിന് 1000 രൂപകൂടി നൽകണമെന്നുമായിരുന്നു അവരുടെ ആവശ്യം.

rafeekസംഭവത്തിൽ നിയമ നടപടിക്കൊടുങ്ങുമെന്ന് റഫീഖ് പറഞ്ഞു. എന്നാൽ നിയമക്കുരുക്കിൽനിന്ന് രക്ഷപ്പെടാവുന്ന തരത്തിൽ ചതിക്കുഴികൾ ഒരുക്കിയാണ് ഇത്തരക്കാർ കാത്തിരിക്കുന്നതെന്ന് ഇവർ നൽകിയ ബില്ലിൽ നിന്ന് വ്യക്തം. കടയുടെ സീൽ പതിക്കാത്ത ബില്ലാണ് അവർ റഫീഖിന് നൽകിയിരിക്കുന്നത്. ഇക്കാരണം കൊണ്ട് തന്നെ കടക്കാര്‍ നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടുമോ എന്നാണ് റഫീഖിന്റെ ആശങ്ക. അതേ സമയം ഇത്തരം സാഹചര്യങ്ങളിലും നിയമനടപ ടികൾക്ക് ഉപഭോക്താവിന് അവസരമുണ്ടെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Subscribe to watch more

NO COMMENTS

LEAVE A REPLY