ലോ അക്കാദമി പ്രശ്‌നം; ലക്ഷ്മി നായരെ പിന്തുണച്ച് കെ.ബി. ഗണേഷ്‌കുമാർ

ganeshkumar supports lakshmi nair

ലോ അക്കാദമി വിഷയത്തിൽ ലക്ഷ്മി നായരെ പിന്തുണച്ച് കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ. പത്തനാപുരം സെൻറ് സ്റ്റീഫൻസ് സ്‌കൂളിൽ നടന്ന പരിപാടിക്കിടെയാണ് എം.എൽ.എ ലോ കോളജിലെ വിദ്യാർഥികൾക്കെതിരെ പ്രതികരിച്ചത്. ചില വിദ്യാർഥികളുടേതായി മാധ്യമങ്ങളിൽ വരുന്ന അഭിപ്രായത്തോട് താൻ എതിരാണ്. വ്യക്തിപരമായി യോജിക്കാൻ കഴിയില്ല. ഒരു കോളജിന് അനുവദിച്ചുകൊടുക്കേണ്ട ചില സ്വാതന്ത്ര്യമുണ്ട്. കോളജിലെ അധ്യാപകനോ അധ്യാപികയോ പ്രിൻസിപ്പലോ കർശന സ്വഭാവക്കാരാണെങ്കിൽ അവർ രാജിവെക്കാതെ ആഹാരം കഴിക്കില്ലെന്ന് പറയുന്നത് ശരിയല്ല. രാജ്യത്തെ വിദ്യാഭ്യാസത്തിൽ അച്ചടക്കം പ്രധാനമാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

ganeshkumar supports lakshmi nair

NO COMMENTS

LEAVE A REPLY