തൃശൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഗോകുല്‍ മേനോൻ മരിച്ചു

ദേശിയപാത 17 തൃശൂർ മതിലകം പുതിയകാവില്‍ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുവനന്തപുരം പെരുന്താണി സ്വദേശി വൃന്ദ ഹൗസില്‍ വിശ്വനാഥ മേനോന്‍റെ മകന്‍ ഗോകുല്‍ മേനോനാണ് മരിച്ചത്. 36 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അപകടം. എറണാകുളത്തെ ക്വസ്റ്റ് വെഞ്ചര്‍ സെക്യൂരിറ്റി സിസ്റ്റം എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് ഗോകുല്‍. മംഗലാപുരത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്.

മൂത്തക്കുന്നത്ത് ആനയെ ഇറക്കിയ ശേഷം ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. ഉടന്‍ തന്നെ ആക്ട്സ് പ്രവര്‍ത്തകര്‍ ഗോകുലിനെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി. മതിലകം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

gokul killed in road accident at trichur

NO COMMENTS

LEAVE A REPLY