ബാഹുബലിയുടെ റെക്കോഡ് തകർത്ത് ദ ഗ്രേറ്റ് ഫാദർ !!

great father beats bahubali

മമ്മൂട്ടിയുടെ ലുക്ക് പുറത്തായത് മുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദർ. കട്ടി താടിയും കലിപ്പ് ലുക്കുമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ റിലീസാകാൻ തുടങ്ങിയതോടെ ആവേശമായി.

ആ ആവേശത്തെയും പ്രതീക്ഷയെയും നിലനിർത്തിക്കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. ഒറ്റ ദിവസം കൊണ്ട് മോഷൻ പോസ്റ്റർ റെക്കോഡ് നേടി. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയെ പോലും മെഗാസ്റ്റാർ കവച്ചുവച്ചു.

വെറും 55 സെക്കന്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പതിനഞ്ചു മണിക്കൂറുകൊണ്ട് നാലു ലക്ഷത്തിലധികം ആളുകൾ കണ്ടു. സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്ന മോഷൻ പോസ്റ്ററിന് ഇരുപതിനായിരത്തിലേറെ ലൈക്കുകളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിച്ചത്.

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുലിയുടെ റെക്കോഡ് മറികടന്നാണ് ദ ഗ്രേറ്റ് ഫാദർ മുന്നേറിയത്. 24 മണിക്കൂറിനുള്ളി 30,000 ലൈക്കുകളാണ് ബാഹുബലി നേടിയത്. അതേ സമയം ദ ഗ്രേറ്റ് ഫാദർ അമ്പതിനായിരത്തിലധികം ലൈക്കുകൾ ഒരു ദിവസം കൊണ്ട് നേടി.

great father beats bahubali

NO COMMENTS

LEAVE A REPLY