ലോ അക്കാദമി; മുഖ്യമന്ത്രിയുടെ പിന്തുണ മാനേജ്‌മെന്റിന് : സുധീരൻ

vm-sudheeran

ലോ അക്കാദമിയിലെ ക്രമക്കേടുകൾക്ക് മുഖ്യമന്ത്രി പൂർണ പിന്തുണ നൽകുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരൻ. ലോ അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രിയുടെ ഉത്തരവിനെ തള്ളിപ്പറയുകയും അവഗണിക്കുകയു മാണ് മുഖ്യമന്ത്രി ചെയ്തത്. ഈ നടപടി മുഖ്യമന്ത്രി സ്ഥാനത്തിനു ചേർന്നതല്ലെന്നും സുധീരൻ പറഞ്ഞു.

സഹപ്രവർത്തകനായ മന്ത്രിയേക്കാൾ മുഖ്യമന്ത്രി പ്രാധാന്യം നൽകുന്നത് ലോ അക്കാദമി മാനേജ്‌മെന്റിനാണ്. മാനേജ്‌മെന്റും മുഖ്യമന്ത്രിയും ഒത്തുകളിക്കുകയാ ണെന്നും സുധീരൻ ആരോപിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews