പ്രണാമ സന്ധ്യ നാളെ

മാക്ടയും എസ്പാനിയോ ഇവന്റുസും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രണാമ സന്ധ്യ നടക്കും. വൈകിട്ട് ആറിന് കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി.
ചടങ്ങില്‍ മാക്ടയുടെ പ്രഥമ ലെജന്റ് ഓണര്‍ പുരസ്കാരം എംടി വാസുദേവന്‍നായര്‍ക്ക് മമ്മൂട്ടി സമര്‍പ്പിക്കും.

മോഹന്‍ലാലും മമ്മൂട്ടിയും അടക്കം മലയാളസിനിമാ രംഗത്തെ അഭിനേതാക്കളും ,ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും.
ബിച്ചു തിരുമല, ഐവി ശശി, അരോമ മണി, ശ്യാം, ത്യാഗരാജന്‍ മാസ്റ്റര്‍, നടരാജന്‍, രാധാകൃഷ്ണന്‍, പത്മനാഭന്‍ എന്നിവര്‍ക്ക് ഗുരുപൂജ സമര്‍പ്പണവും, കഴിഞ്ഞ വര്‍ഷത്തെ ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങും ഒപ്പം നടക്കും.
പഠനത്തില്‍ ഉന്നത വിജയം നേടിയ മാക്ട അംഗങ്ങളുടെ മക്കള്‍ക്കുള്ള മെഡലുകളും ചടങ്ങില്‍ വിതരണം ചെയ്യും.

NO COMMENTS

LEAVE A REPLY