തന്നെ പ്രധാനമന്ത്രിയാക്കിയത് യുപിക്കാരെന്ന് മോഡി

MODI.1

തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് ഉത്തർപ്രദേശിലെ ജനങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. യുപിയിലെ ജനങ്ങളുടെ കടങ്ങളെല്ലാം വീട്ടുമെന്നും മോഡി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ഉത്തർപ്രദേശിലെത്താൻ അനുവദിക്കാത്ത സർക്കാരുകളെ തുടച്ചുനീക്കണമെന്നും മോഡി ആഹ്വാനം ചെയ്തു. ഉത്തർപ്രദേശിലെ മീററ്റിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY