ഷൈനയ്ക്ക് ജാമ്യം

റിമാന്‍ഡില്‍ കഴിയുന്ന മാവോവാദി നേതാവ് രൂപേഷിന്‍െറ ഭാര്യ ഷൈനക്ക് കോടതി ജാമ്യം അനുവദിച്ചു. 2014ല്‍ മേപ്പാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജില്ല സെഷന്‍സ് കോടതി ഷൈനയ്ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്. അറസ്റ്റ് ചെയ്ത് തൊണ്ണൂറ് ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് കഴിയാതിരുന്നതാണ് ജാമ്യം ലഭിക്കാന്‍ കാരണം.

എന്നാല്‍ രൂപേഷ് പ്രതിയായ രണ്ട് കേസുകളില്‍ പൊലീസ് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

NO COMMENTS

LEAVE A REPLY