സ്‌പോർട്‌സ് ലോട്ടറി അഴിമതിക്കേസ് കോടതി ഇന്ന് പരിഗണിക്കും

sports council

സ്‌പോർട്‌സ് ലോട്ടറി അഴിമതിക്കേസ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ടി പി ദാസനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്.ഐ.ആർ സമർപ്പിച്ചിട്ടുണ്ട്. ടി പി ദാസന് എതിരായ ത്വരിതപരിശോധനാ റിപോർട്ടും കോടതിക്ക് മുന്നിലുണ്ട്. ഇത് രണ്ടും കോടതി ഇന്ന് പരിഗണിക്കും. ത്വരിത പരിശോധനാ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ പരാതിയിൽ കോടതി തീർപ്പാക്കാനാണ് സാധ്യത.

NO COMMENTS

LEAVE A REPLY