ധ്യാന്‍ മറ്റൊരു മതത്തില്‍ നിന്ന് വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പില്ല- ശ്രീനിവാസന്‍

dhyan

ധ്യാന്‍ ശ്രീനിവാസന്റെ വിവാഹം സ്ഥിരീകരിച്ച് നടനും അച്ഛനുമായ ശ്രീനിവാസന്‍ രംഗത്ത്.  ധ്യാൻ മറ്റൊരു മതത്തിൽ നിന്നും വിവാഹം കഴിക്കുന്നതിൽ തനിക്കോ ഭാര്യയ്ക്കോ യാതൊരു എതിർപ്പും ഇല്ല, അത് അവരുടെ ആഗ്രഹമാണ് അതാണ് ഏറ്റവും പ്രധാനം അതില്‍ നമ്മള്‍ ഇടാന്‍ പാടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് പാല സ്വദേശിയായ അര്‍പിതയുടേയും ധ്യാനിന്റേയും വിവാഹം നടക്കാന്‍ പോകുന്നത്.ഏപ്രില്‍ ഏഴിന് കണ്ണൂരില്‍ വച്ചാണ് വിവാഹം. ഏപ്രില്‍ രണ്ടിന് വിവാഹ നിശ്ചയം നടക്കും. ഏപ്രില്‍ പത്തിന് എറണാകുളത്താണ് സിനിമയില്‍ നിന്നുള്ളവര്‍ക്കായി വിരുന്ന് ഒരുക്കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY