ബ്രിട്ടണിൽ പച്ചക്കറി ക്ഷാമം; സൂപ്പർമാർക്കറ്റുകളിൽ നിയന്ത്രണം

super market

പച്ചക്കറികൾക്ക് കടുത്ത ക്ഷാമം നേരിടുന്ന ബ്രിട്ടണിൽ ലെറ്റൂസ്, ബ്രക്കോളി അടക്കമുള്ള പച്ചക്കറികൾ വാങ്ങുന്നതിന് കടുത്ത നിയന്ത്രണം. ഒരാൾക്ക് വാങ്ങാവുന്ന പച്ചക്കറികളുടെ എണ്ണം മൂന്ന്, നാല് എണ്ണമായി സൂപ്പർമാർക്കറ്റുകൾ ചുരുക്കി. മെഡിറ്ററേനിയൻ രാജ്യങ്ങളിൽ മഴയും വെള്ളപ്പൊക്കവും തുടർച്ചയായതോടെയാണ് ബ്രിട്ടണിൽ പച്ചക്കറി ലഭ്യത കുറഞ്ഞത്.

ബ്രക്കോളി, സ്പിനാച്ച്, ലെറ്റൂസ്, കോളിഫഌർ, ക്യാപ്‌സിക്കം, സാലഡ് കുക്കുമ്പർ, ചെറുനാരങ്ങ, ഓറഞ്ച്, തക്കാളി തുടങ്ങിയവയ്ക്കാണ് ക്ഷാമം. ലഭ്യത കുറഞ്ഞതോടെ ഇവയുടെ വിലയും കുതിച്ചുകയറിയിരിക്കുകയാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE