ആത്മഹത്യാ മുനമ്പില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വാഗമണിലെ ആത്മഹത്യാ മുനമ്പില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൃപ്പൂണിത്തുറ കണ്ടനാട് സ്വദേശി അരുണാണ് മരിച്ചതെന്നാണ് പ്രഥമിക നിഗമനം. ക്രെയിന്‍ ഉപയോഗിച്ച് 1300അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആത്മഹത്യാ മുനമ്പിന് സമീപത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസുകാരും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ ചെരുപ്പുകള്‍ കണ്ടെത്തിയിരുന്നു. ഇതെ തുടര്‍ന്ന് ഫയര്‍ഫോഴ്സും പോലീസും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. എടിഎം മിഷ്യനില്‍ പമം നിറയ്ക്കുന്ന ഏജന്‍സിയിലെ ജീവനക്കാരനാണ് അരുണ്‍.

NO COMMENTS

LEAVE A REPLY