അച്ഛനും അമ്മയും മകളും മരിച്ച നിലയില്‍

suicide-1

പാലക്കാട്ടെ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. മോടക്കുറിച്ചി ചിന്നയംപാളയത്തിലെ വീട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാങ്കുറുശ്ശി കാരൻകോട് ഹൗസിൽ മനോഹരൻ (60), ഭാര്യ രാധാമണി (55), മകൾ കീർത്തിക (31) എന്നിവരെയാണു കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.
കീര്‍ത്തികയുടെ വിവാഹ നിശ്ചയം നാളെ നടക്കാനിരിക്കെയായിരിക്കുകയായിരുന്നു. മൃതദേഹങ്ങൾ ഈറോഡ് ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം പള്ളിപാളയത്തെ വൈദ്യുത ശ്മശാനത്തിൽ സംസ്കരിച്ചു. മോടക്കുറിച്ചി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY