കേരള അഗ്രോ ഫുഡ് പ്രോ 2017 ന് ഇന്ന് തുടക്കം

Kerala Agro food Pro

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന കേരള അഗ്രോ ഫുഡ് പ്രോ ഇന്ന്  വൈകീട്ട് നാലിന് ബോല്‍ഗാട്ടി എൈലന്റ് റിസോര്‍ട്ടില്‍ വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. കെ.വി.തോമസ് എം.പി, അഡീഷണല്‍ ചീഫ് സെക്രട്ടറി (വ്യവസായം) പോള്‍ ആന്റണി, വ്യവസായ വകുപ്പ് ഡയറക്ടര്‍ പി.എം. ഫ്രാന്‍സീസ്. മുളവുകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജന്‍. കേരള ചെറുകിടവ്യവസായ അസോസിയേഷന്‍ ദാമോധര്‍ അവനൂര്‍, ജോയന്റ് ഡയറക്ടര്‍, വ്യവസായം എസ്.സുരേഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന എക്‌സ്‌പോ ഏഴിന് സമാപിക്കും.

NO COMMENTS

LEAVE A REPLY