കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ

ganja

തിരുവനന്തപുരത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് എക്‌സൈസ് പിടിയിലായി. നെയ്യാറ്റിൻകര കൊളത്തൂർ സ്വദേശിയായ എം രതീഷി(37)നെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.

കുമ്പള റെയിൽവേ സ്‌റ്റേഷന് മുമ്പിൽനിന്നാണ് ഇയാൾ 18.750 കി ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഉപ്പള ഭാഗത്തുനിന്നാണ് ഇത് കൊണ്ടുവരുന്നതെന്ന് പ്രതി എക്‌സൈസിന് മൊഴി കൊടുത്തു.

NO COMMENTS

LEAVE A REPLY