ഡോ എൻ. ജയദേവന്റെ ഒന്നാം ചരമവാർഷികാചരണം നാളെ

Dr.N Jayadev

കേരളത്തിലെ നിരക്ഷരർക്ക് അറിവിന്റെ ദീപം തെളിയിച്ച് ”തമസോമാ ജ്യോതിർഗമയ” എന്ന് ചൊല്ലി സാക്ഷരതാ വിപ്ലവം നയിച്ച ഡോക്ടർ എൻ ജയദേവൻ ഓർമ്മയായിട്ട് ഒരു വർഷം.

സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടറും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന ഡോ എൻ. ജയദേവന്റെ ഒന്നാം ചരമവാർഷികാചരണം നാളെ. കൊല്ലം സോപാനം സരസ്വതി ഹാളിൽ 4.30നാണ് അനുസ്മരണം നടക്കുന്നത്.

അനുസ്മരണ സമ്മേളനം കെ സുരേഷ് കുറുപ്പ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രൊഫ: വി ഹർഷകുമാർ അധ്യക്ഷത വഹിക്കും. കൊല്ലം മേയർ അഡ്വ വി രാജേന്ദ്ര ബാബു, എം നൗഷാദ് എംഎൽഎ, ഫ്‌ളവേഴ്‌സ്  ടി വി എം ഡി ആർ ശ്രീകണ്ഠൻ നായർ, ആർഎസ് ബാബു, സി പി ജോൺ, പ്രതാപ വർമ്മ തമ്പാൻ, അഡ്വ. കെ അനിൽകുമാർ, അഡ്വ സുരേഷ് കുമാർ തുടങ്ങിയവർ അനുസ്മരണം നടത്തും. ചടങ്ങിൽ ജി സുന്ദരേശ ൻ സ്വാഗതവും അഡ്വ ജി ശുഭ ദേവൻ നന്ദിയും അറിയിക്കും.

ജയദേവന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കാ യി സംസ്ഥാന തലത്തിൽ നടത്തിയ പ്രസംഗമത്സരത്തിൽ വിജയികളായവർക്ക് സമ്മാനദാനവും ചടങ്ങിൽ നടക്കും. കോളേജിലെ തന്നെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്‌മെന്റിന്റേയും ഡോ. എൻ ജയദേവൻ ഫൗണ്ടേഷന്റേയും സംയുക്താഭിമുഖ്യ ത്തിലാണ് മത്സരം സംഘടിപ്പിച്ചത്.

NO COMMENTS

LEAVE A REPLY