ഈ വസ്ത്രങ്ങള്‍ ധരിച്ച് ഇനി വണ്ടര്‍ലായില്‍ പോകരുത്

Wonderla

അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ലായില്‍ വസ്ത്രധാരണത്തിന് നിബന്ധന. സാരി, നൈറ്റി, ചുരിദാര്‍, സാല്‍വാര്‍ ഷോള്‍, സ്കാര്‍ഫ്, ശിരോവസ്ത്രങ്ങള്‍, ബര്‍ഖ, പര്‍ദ്ദ,കാര്‍ഗോ പാന്റ്, ഷര്‍ട്ട് മുണ്ട് എന്നിവ ഇനി വാട്ടര്‍ റൈഡുകളില്‍ കയറുമ്പോള്‍ ധരിക്കാന്‍ പറ്റില്ല. പൂര്‍ണ്ണമായും പോളിസ്റ്റര്‍, നൈലോണ്‍ വസ്ത്രങ്ങളാണ് വാട്ടര്‍ റൈഡുകളില്‍ കയറുന്നവര്‍ ധരിക്കേണ്ടത്. ശുചിത്വവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം.

മറ്റ് റൈഡുകളില്‍ സുരക്ഷാ കാരണങ്ങളാല്‍ സാരി, ഷോളുകള്‍, സ്കാര്‍ഫുകള്‍,ശിരോവസ്ത്രങ്ങള്‍ തുടങ്ങിയവയും ഇനിമുതല്‍ അനുവദിക്കില്ല.

NO COMMENTS

LEAVE A REPLY