കാമുകിയെ കൊന്ന് സിമന്റ് തേച്ച് കുഴിച്ചിട്ട ആള്‍ മാതാപിതാക്കളേയും കൊന്നു

bhopal murder

യുവതിയെ കൊന്ന് സിമന്റ് തേച്ച് വീടിന്റെ ടെറസില്‍ മറവ് ചെയ്ത ആള്‍ സമാന രീതിയില്‍ മാതാപിതാക്കളേയും കൊന്നതായി സൂചന. 2011 ലാണ് സ്വന്തം മാതാപിതാക്കളെ ഇയാള്‍ കൊന്നത്. ഇവരുടെ മൃതദേഹം വീട്ടില്‍ തന്നെ മറവ് ചെയ്തതായി പോലീസിനോട് സമ്മതിച്ചു.

കഴിഞ്ഞ ദിവസമാണ് കാമുകി ആകാംക്ഷയെ കൊന്ന് സിമന്റ് ഒഴിച്ച് കല്ലുപോലെയാക്കി മറവ് ചെയ്ത ഉദയന്‍ ദാസിന്റെ വാര്‍ത്ത പുറം ലോകം അറിഞ്ഞത്. ഡിസംബര്‍ 27നാണ് ഉദയന്‍ ദാസ് ആകാംക്ഷയെ കൊലപ്പെടുത്തിയത്.

2007ൽ ഓൺലൈൻ വഴിയാണ്​ അകൻക്ഷ ഉദ്യാന്‍ ദാസി​നെ പരിചയപ്പെടുന്നത്. പിന്നീട്​ അമേരിക്കയിൽ ​ജോലി​ ലഭിച്ചതായി വീട്ടുകാരോട്​ കള്ളം പറഞ്ഞ യുവതി ഉദ്യാൻ ദാസിനൊപ്പം താമസമാരംഭിച്ചു. വീട്ടുകാര്‍ ബന്ധപ്പെടുമ്പോഴെല്ലാം താന്‍ അമേരിക്കയിലാണെന്നാണ് അകൻക്ഷ പറഞ്ഞിരുന്നത്. ഇതിനിടെ ഇരുവരും തമ്മില്‍ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

മകളെ വിളിച്ച് കിട്ടാതിരുന്നതിനെ തുടര്‍ന്ന് ആകാംക്ഷയുടെ അച്ഛന്‍ നല്‍കിയ പരാതിയാണ് സംഭവത്തിന്റെ ചുരുളഴിച്ചത്.

NO COMMENTS

LEAVE A REPLY