ആര്‍എംഎല്‍ ആശുപത്രിയ്ക്കെതിരെ ഇ അഹമ്മദിന്റെ മക്കള്‍

കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇ അഹമ്മദിന് അര്‍ഹിക്കുന്ന ചികിത്സ നല്‍കിയില്ലെന്ന പരാതിയുമായി മക്കള്‍ രംഗത്ത്. രോഗിക്ക് 15 മിനിറ്റ് മാത്രം ഉപയോഗിക്കേണ്ട ഉപകരണം മണിക്കൂറുകളോളമാണ് ഉപയോഗിച്ചതെന്നും മക്കള്‍ പറഞ്ഞു.

ബ്രെയിന്‍ ഫങ്ഷന്‍ പരിശോധിക്കാതെയാണ് എഗ്മോ നല്‍കിയതെന്നും, മരണം സംഭവിക്കുന്നതിന് മുമ്പായി തങ്ങളെ കാണിച്ചപ്പോള്‍ മൃതദേഹത്തിന്റെ മുഖം വികൃതമായാണ് കാണപ്പെട്ടതെന്നും മക്കള്‍ ആരോപിക്കുന്നു.

NO COMMENTS

LEAVE A REPLY