ജനയുഗത്തിലെ ലേഖനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കാനം

kanam

ജനയുഗം പത്രത്തില്‍ മുഖ്യമന്ത്രിയ്ക്ക് എതിരായി വന്ന ലേഖനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കാനം രാജേന്ദ്രന്‍. എഡിറ്റോറിയല്‍ പേജില്‍ പല ലേഖനങ്ങളും വരും എഡിറ്ററെന്ന നിലയില്‍ അതില്‍ തനിക്ക് ഉത്തരവാദിത്തം ഉണ്ടെന്നും അല്ലാതെ ഇത് സിപിഐ സിപിഎം ഏറ്റുമുട്ടലല്ലെന്നും കാനം രാജേന്ദ്രന്‍. ജനയുഗത്തിലെ ലേഖനം പാര്‍ട്ടിയുടെ അഭിപ്രായമല്ല.

ഇപി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ലെന്നും കാനം അറിയിച്ചു. വിദ്യാര്‍ത്ഥി സമരം ന്യായമാണെന്ന് കണ്ടതുകൊണ്ടാണ് ഇപ്പോഴും പിന്തുണയ്ക്കുന്നത്. ലോ കോളേജിലേത് രാഷ്ട്രീയ സമരമല്ല, തീരുമാനം വൈകുന്നത് കൊണ്ടാണ് രാഷ്ട്രീയമാനം കൈവന്നത്. ആരേയും വിരട്ടാന്‍ നോക്കിയിട്ടില്ലെന്നും കാനം.

NO COMMENTS

LEAVE A REPLY