Advertisement

കോളേജിന്റെ അംഗീകാരം റദ്ദാക്കും. പെരുവഴിയില്‍ 116 ബിരുദ വിദ്യാര്‍ത്ഥികള്‍

February 6, 2017
Google News 0 minutes Read
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്ത കോട്ടയം ളാക്കാട്ടൂർ എംജിഎം എന്‍എസ്എസ് കോളേജിന്റെ അംഗീകാരം  റദ്ദ് ചെയ്യുമെന്ന് സര്‍വകലാശാല. ആവശ്യപ്പെട്ട സമയം നീട്ടി നൽകിയിട്ടും മാനേജ്മെന്റ് കെട്ടിടം പണിയാൻ തയ്യാറാകാത്തതാണ് നടപടിക്കു കാരണം.  കോളേജിന്റെ അംഗീകാരം നഷ്ടപ്പെടും എന്ന് ഉറപ്പാസ സാഹചര്യത്തില്‍ അധ്യാപകർ കൂട്ടത്തോടെ രാജിവയ്ക്കാന്‍ ഒരുങ്ങുകയാണ്. ഇതോടെ 116 വിദ്യാർത്ഥികളുടെ ഭാവി പൂര്‍ണ്ണമായും അനിശ്ചിതത്വത്തിലായി.
2012 ലാണ് കോളജ് പ്രവർത്തിക്കുന്നതിനുള്ള സ്ഥലവും സൗകര്യങ്ങളുമുണ്ടെന്ന് സർവകലാശാലയെ തെറ്റിദ്ധരിപ്പിച്ച് ളാക്കാട്ടൂർ എം.ജി എം എൻ.എസ്.എസ് മാനേജ്മെന്റ് അഫലിയേഷൻ നേടിയെടുത്തത്. ഈ മാര്‍ച്ചോടെ പണി പകുതിയെങ്കിലും പൂര്‍ത്തിയാക്കണമെന്ന് സര്‍വകലാശാല അറിയിച്ചിരുന്നു.
 തുടർന്നുള്ള പരിശോധനകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതോടെ പലവട്ടം ഇത് പരിഹരിക്കാൻ സർവകലാശാല നിർദേശം നൽകിയിരുന്നു. എന്നാൽ സമയം നീട്ടി നൽകിയിട്ടും അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ മാനേജ്മെന്റ് തയാറാകാതെ വന്നതോടെയാണ് കടുത്ത നടപടി കോളജിനെതിരെ ഉണ്ടായത്. അഫിലിയേഷൻ റദ്ദായതോടെ കോളജിൽ ബി.കോം കോഴ്സിന് ചേർന്ന വിവിധ സെമസ്റ്ററുകളിലെ 116 വിദ്യാർത്ഥികളുടെ ഭാവിയാണ് ആശങ്കയിലായിരിക്കുന്നത്.
മറ്റ് സ്വാശ്രയ കോളേജുകളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ മോഡല്‍ വണ്‍ സിലബസാണ് പിന്തുടരുന്നത്. അത് കൊണ്ട് തന്നെ പഠനം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ഇതേ സിലബസ് പിന്തുടരുന്ന വാഗമണ്ണിലെ കോളേജിലോ , കൊച്ചിയിലോ വന്ന് പഠനം പൂര്‍ത്തിയാക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ത്ഥികള്‍. 30,000 രൂപ ഡോണേഷനും,13,000 രൂപ സെമസ്റ്റര്‍ ഫീസും കൊടുത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ഗതികേട്. കരയോഗത്തിന്റെ കെട്ടിടത്തിലും താത്കാലികമായി നിര്‍മ്മിച്ച രണ്ട് ഷീറ്റിട്ട ഷെഡുകളിലുമാണ് ഇപ്പോള്‍ ക്ലാസുകള്‍ നടന്നു വന്നിരുന്നത്.
ഇതിൽ പ്രതിഷേധിച്ച്‌ വിദ്യാർഥികൾ സമരവുമായി രംഗത്ത് എത്തി.  മാനേജ്മെന്റിൽ നിന്നും വിഷയത്തിൽ ഉചിതമായ തീരുമാനമുണ്ടാകും വരെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്. അതേസമയം കുട്ടികളെ പോലീസ് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here