മകളിർ മട്ടും ടീസർ പുറത്ത്

Magalir Mattum Official Teaser

36 വയതിനിലെ എന്ന ചിത്രത്തിന് ശേഷം ജ്യോതിക കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന മകളിർ മട്ടും എന്ന ചിത്രത്തിന്റെ ടീസർ എത്തി.

ബ്രഹ്മയാണ് ചിത്രത്തിന്റെ സംവിധായകൻ. സംവിധായകൻ ബ്രഹ്മയുടെ ‘കുട്രം കടിതൽ’ ഒരു വൻഹിറ്റായിരുന്നു. അതിനുശേഷം ജ്യോതികയെ നായികയാക്കി ബ്രഹ്മ തയ്യാറാക്കുന്ന ചിത്രമാണിത്. സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഇതിൽ ഒരു ഡോക്യൂമെൻററി സംവിധായകയുടെ വേഷമാണ് ജ്യോതിക കൈകാര്യം ചെയ്യുന്നത്. പ്രഭ എന്ന പേരിൽ ജ്യോതികയെത്തുന്നതായ ഈ ചിത്രത്തിനുവേണ്ടി സൂര്യ ബൈക്ക് ഓടിക്കാൻ പഠിപ്പിക്കുന്ന ചിത്രങ്ങൾ നവ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ജ്യോതികയ്‌ക്കൊപ്പം ഉർവ്വശി, ഭാനുപ്രിയ, ശരണ്യപൊൻവണ്ണൻ എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടീസർ യൂട്യൂബ് ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനത്താണ്.

Subscribe to watch more

NO COMMENTS

LEAVE A REPLY