നേഴ്‌സ് മരിച്ച സംഭവം; അഞ്ച് എയിംസ് ഡോക്ടർമാരെ സസ്പൻഡ് ചെയ്തു

nurse death AIIMS doctors suspended

അശ്രദ്ധ മൂലം ഗർഭിണിയായിരുന്ന നേഴ്‌സ് മരിച്ചതിന് കാരണക്കാരായ അഞ്ച് റസിഡന്റ് ഡോക്ടർമാരെ സസ്പൻഡ് ചെയ്തു. നേഴ്‌സിങ്ങ് സംഘടനയുടെ സമ്മർദ്ദത്തലാണ് നടപടി. അതേസമയം നടപടി പിൻവലിച്ചില്ലെങ്കിൽ സമരം ചെയ്യുമെന്ന് റെസിഡന്റ്‌സ് ഡോക്ടേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

റെസിഡന്റ്‌സ് ഡോക്ടേഴ്‌സ് അസോസിയേഷൻ എയിംസ് ഡയറക്ടർക്ക് നൽകിയ കത്ത് പ്രകാരം ഓപറേഷൻ തിയറ്ററിലുണ്ടായിരുന്ന അഞ്ച് ഡോക്ടർമാർ മരണപ്പെട്ട രജ്ബീർ കൗറിനെ ചില സങ്കീർണ്ണതകൾ കണക്കിലെടുത്ത് സിസേറിയൻ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സിസേറിയന്റെ സമയത്ത് ഹൃദയാഘാതം സംഭവിച്ചത് സ്ഥിതി വഷളാക്കി. ഇതാണ് മരണകാരണം. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് ഈ അഞ്ച് ഡോക്ടർമാരെയും സസ്പൻഡ് ചെയ്തതെന്ന് കത്തിൽ പറയുന്നു.

nurse death AIIMS doctors suspended

NO COMMENTS

LEAVE A REPLY