ജല്ലിക്കെട്ടിനായി ഉയര്‍ന്ന പ്രക്ഷോഭം ശശികലയ്ക്കെതിരെ ഉയരണം-രഞ്ജിനി

തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത വരുന്നതിനെതിരെ ശക്തമായി പ്രതികരിച്ച് നടി രഞ്ജിനി. ജെല്ലിക്കെട്ടിനെ എതിര്‍ത്ത് വന്ന ആ സമൂഹം ഇതിനെതിരെയും രംഗത്ത് വരണമെന്നും രഞ്ജിനി. തമിഴ്നാട്ടിലെ ജനങ്ങൾ വെറും മണ്ടന്മാരാണെന്നാണോ മണ്ണാർഗുഡി മാഫിയ ചിന്തിക്കുന്നത്. ഈ ഏകാധിപത്യത്തിനെതിരെ തമിഴ് ജനത അണിനിരക്കണം.

ശശികല എന്ന ക്രിമിനല്‍ തമിഴ്നാട് മുഖ്യമന്ത്രി ആകുന്നത് തടയണം. പാർട്ടിയെ രക്ഷിക്കണം. അമ്മയുടെ അവസാനനാളുകളിൽ അവരെ എല്ലാവരിൽ നിന്നും അകറ്റിനിർത്തിയത് ശശികലയാണ്. കുറെ ക്രിമിനലുകൾ ഉൾപ്പെട്ട ഈ സംഘത്തെ രാഷ്ട്രപതി പുറത്താക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രഞ്ജിനി ഫെയ്സ് ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY