നിയമസഭാ മന്ദിരത്തിനകത്തെ പ്രസംഗം ഫേസ്ബുക്കിൽ തത്സംയം; എംഎൽഎയ്ക്ക് സസ്‌പെൻഷൻ

assam-mla-suspended-telecasting-speech-facebook-live

നിയമസഭാ മന്ദിരത്തിനകത്തെ പ്രസംഗം ഫേസ്ബുക്കിൽ തത്സംയം കാണിച്ച എംഎൽഎയ്ക്ക് സസ്‌പെൻഷൻ. അസമിലെ എഐയുഡിഎഫ് എംഎൽഎ അമീനുൽ ഇസ്ലാമിനെ സ്പീക്കർ ഹിതേന്ദ്രനാഥ് ഗോസ്വാമിയാണ് സസ്‌പെൻഡ് ചെയ്തത്. ഫെബ്രുവരി എട്ട് വരെ അമീനുൽ ഇസ്ലാമിന് നിയമസഭയിൽ പ്രവേശിക്കാനാകില്ല.

ഇസ്ലാമിനെ സഭയിൽനിന്ന് പ്രത്യേക കാലയളവിലേക്ക് മാറ്റിനിർത്താൻ എത്തിക്‌സ് കമ്മിറ്റി നിർദേശിക്കുകയായിരുന്നു. ഈ മാസം മൂന്നിനാണ് സംഭവം. ഇസ്ലാം തനിക്ക് മാപ്പപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഗൗരവമുള്ള വിഷയമായതിനാലാണ് നടപടിയെന്ന് ഗോസ്വാമി കൂട്ടിച്ചേർത്തു.

താൻ തെറ്റു ചെയ്തതായും വിധി അംഗീകരിച്ചതായും ഇസ്ലാം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ നിയമസഭയിൽ നടക്കുന്ന കാര്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്യണമെന്നും ജനങ്ങൾ അതറിയേണ്ടതുണ്ടെന്നും ഇസ്ലാം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY