കണ്ണില്ലാത്ത ക്രൂരത; മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിന്റെ കാൽ ആശുപത്രി ജീവനക്കാരൻ ഒടിച്ചു

നിർത്താതെയുള്ള കുഞ്ഞിന്റെ കരച്ചിൽ സഹിക്കാനാകാതെ ആശുപത്രി ജീവനക്കാരൻ കുഞ്ഞിന്റെ കാൽ ഒടിച്ചു. ഡെറാഡൂണിലെ റൂർക്കിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജീവനക്കാരന്റെ കണ്ണില്ലാത്ത ക്രൂരത. ജനിച്ച് മൂന്ന് ദിവസം മാത്രമായ കുഞ്ഞിന്റെ കാലാണ് ഇയാൾ പിടിച്ചൊടിച്ചത്.

സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞതോടെയാണ് ഇയാളുടെ ക്രൂരത പുറംലോകം അറിഞ്ഞത്. ജനുവരി 28 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ മുറിയിൽ വിശ്രമിക്കുകയായിരുന്നു ഇയാൾ. ഇതിനിടയിലാണ് കുഞ്ഞ് ഉണർന്ന് കരയാൻ തുടങ്ങിയത്. അതോടെ അസ്വസ്ഥനായ ഇയാൾ കുഞ്ഞിന്റെ കാൽ ഒടിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞ് കരയുന്നത് ശ്രദ്ധിക്കാതെ ഇയാൾ കുഞ്ഞിന്റെ ഡയപ്പർ മാറ്റി സ്ഥലം വിട്ടു. ഇയാളെ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

Subscribe to watch more

NO COMMENTS

LEAVE A REPLY