കൈലാഷ് സത്യാർത്ഥിയുടെ നൊബേൽ പുരസ്‌കാരം മോഷണം പോയി

KAILASH SATHYARTHI

കൈലാഷ് സത്യാർത്ഥിയുടെ നൊബേൽ പുരസ്‌കാര സാക്ഷ്യപത്രം മോഷണം പോയി. ഇന്ന് പുലർച്ചെയാണ് ഡൽഹി ഗ്രേറ്റർ കൈലാഷിലെ സത്യാർത്ഥിയുടെ വീട്ടിൽനിന്ന് നൊബേൽ പുരസ്‌കാരം മോഷണം പോയത്. ശശിക്ഷേമവുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കാനായി സത്യാർത്ഥ ഇപ്പോൾ അമേരിക്കയിലാണ്.

പ്രോട്ടോകോൾ പ്രകാരം യഥാർത്ഥ നൊബേൽ പുരസ്‌കാരം രാഷ്ട്രപതി ഭവനിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെ മാതൃകയാണ് സത്യാർത്ഥിയുടെ വീട്ടിൽനിന്ന് മോഷണം പോയിരിക്കുന്നത്. മോഷ്ടാക്കളെ പിടികൂടാൻ പോലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

NO COMMENTS

LEAVE A REPLY