കാൺപൂർ ട്രയിൻ അട്ടിമറി; മുഖ്യപ്രതി പോലീസ് പിടിയിൽ

KANPUR

കാൺപൂർ ട്രയിൻ അട്ടിമറിയ്ക്ക് പിന്നിലെ മുഖ്യ സൂത്രധാരൻ പോലീസ് പിടിയിലായതായി സൂചന. ഐഎസ്‌ഐ ഏജന്റായ ഷംസുൽ ഹോഡയാണ് പിടിയിലായതായി റിപ്പോർട്ട്. രാജ്യാന്തര അന്വേഷണ ഏജൻസിയായ ഇന്റർപോളിന്റെ സഹായത്തോടെ ഹോഡയെ കണ്ടെത്തി കഴിഞ്ഞ ദിവസം നേപ്പാളിലേക്ക് നാടുകടത്തുകയായിരുന്നു.

നേപ്പാളിലെ ബാര ജില്ലയിൽ നടന്ന ഇരട്ട കൊലപാതകത്തിലും ഹോഡ പ്രതിയാണ്. ഹോഡയെ കൂടാതെ മറ്റ് മൂന്നു പേരും നേപ്പാൾ പൊലീസിൻറെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. എൻ.ഐ.എ അന്വേഷിക്കുന്ന ബ്രിജ്കിഷോർ ഗിരി, ആഷിഷ് സിങ്, ഉമേഷ് കുമാർ കുർമി എന്നിവരാണ് അറസ്റ്റിലാത്.

NO COMMENTS

LEAVE A REPLY