മഞ്ഞിനിക്കര കാല്‍നട യാത്രയ്ക്ക് തുടക്കമായി

മഞ്ഞിനിക്കര മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവയുടെ കബറിലേക്കുള്ള കാല്‍നട തീര്‍ത്ഥയാത്രയക്ക് തുടക്കമായി. വടക്കന്‍ മേഖലയില്‍ നിന്നുള്ള യാത്രാ സംഘം ഊരക്കാട് സെന്ഖെ തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ കാരുകുളം ചാപ്പല്‍, തെങ്ങോടു സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി എന്നിവിടങ്ങളില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ യാത്ര ആരംഭിച്ചു.

മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ദേവായലയത്തില്‍ നിന്ന് ഉച്ചയോടെ തീര്‍ത്ഥാടക സംഘം എത്തിച്ചേര്‍ന്നു.

NO COMMENTS

LEAVE A REPLY