ശശികലയുടെ സത്യപ്രതിജ്ഞ ഇന്ന് ഉണ്ടായേക്കില്ല

sasikala

തമിഴ്നാട് മുഖ്മന്ത്രിയായി ശശികലയുടെ സത്യപ്രതിജ്ഞ ഇന്ന് നടന്നേക്കില്ല. തമിഴ്‌നാടിന്റെ ചുമതലയുള്ള ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു തിങ്കളാഴ്ച ഇതു സംബന്ധിച്ച് നിയമോപദേശം തേടിയതോടെയാണ് സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായത്.
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയലളിതയ്‌ക്കൊപ്പം ശശികലയെയും പ്രതിചേര്‍ത്തിരുന്നു. ഈ കേസില്‍ സുപ്രീം കോടതി ഒരാഴ്ചയ്ക്കകം വിധി പറയും. അതുകൊണ്ട് തന്നെ ഒരാഴ്ച കാത്തിരിക്കുന്നതായിരിക്കും നല്ലതെന്നുള്ള നിയമോപദേശമെന്നാണ്  ഗവര്‍ണര്‍ക്ക് ലഭിച്ചതെന്നാണ്  സൂചന.

NO COMMENTS

LEAVE A REPLY