ശശികലയ്‌ക്കെതിരെ പനീർസെൽവം

 

ജനങ്ങളും പാർട്ടിയും ആഗ്രഹിച്ചാൽ താൻ മുഖ്യമന്ത്രിയായി തുടരും

ശശികലയ്‌ക്കെതിരെ തുറന്നടിച്ച് ഓ പനീർസെൽവം. താൻ തനിച്ച് പോരാടുമെന്ന് പറഞ്ഞ പനീർസെൽവം കസേരയിൽ നിന്നിറക്കി തന്നെ അപമാനിച്ചുവെന്ന് ആരോപിച്ചു. ജയലളിതയാണ് തന്നോട് മുഖ്യമന്ത്രിയാകാൻ ആവശ്യപ്പെട്ടത്. പാർട്ടിയെയും സംസ്ഥാനത്തെയും സംരക്ഷിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. തനിക്കു ജനസമ്മിതി ഉണ്ടായിരുന്നു എന്ന് ജയലളിതയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് ആ സ്ഥാനത്തേക്ക് നിയോഗിച്ചത്.

മന്ത്രിസഭയിലെ ഒരംഗമായ ഉദയകുമാർ ആണ് തന്നോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. തന്നെ അപമാനിക്കാൻ ഉദയകുമാർ ശശികലയെ മുഖ്യമന്ത്രിയാക്കാൻ ആവശ്യപ്പെട്ടു. തന്നെ നിർബന്ധിച്ചു രാജിവയ്പ്പിച്ചുവെന്നും പനീർസെൽവം തുറന്നടിച്ചു.

paneerselvam against sasikala

NO COMMENTS

LEAVE A REPLY