ജയളിതയുടെ ആഗ്രഹങ്ങൾ തമ്പി ദുരൈ അട്ടിമറിച്ചു – പനീർസെൽവം

പാർട്ടിയുടെ ജനറൽ സെക്രട്ടറിയാക്കാൻ ജയലളിത ആദ്യം തീരുമാനിച്ചത്​ മധുസൂധനനെയായിരുന്നുവെന്ന് ഓ പനീർസെൽവം.  എന്നാൽ ശശികലയെ ആ സ്ഥാനത്തെത്തിക്കാൻ ജയലളിതയുടെ ആഗ്രഹങ്ങളെ അട്ടിമറിച്ചത് തമ്പി ദുരൈ ആണെന്നും പനീർസെൽവം പറഞ്ഞു. ജയാസ്‌മൃതി മണ്ഡപത്തിനടുത്തു നിന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു  അദ്ദേഹം.     നേരത്തെ ഉന്നത നേതാക്കളുടെ സാന്നിധ്യമില്ലാതെ പന്നീർശെൽവം ഒറ്റക്കാണ്​ ജയലളിതയുടെ സമാധിയിലെത്തിയത്.​  എന്നാൽ പാർട്ടി ചാനലായ ജയ ടിവി അദ്ദേഹത്തി​ൻറ സന്ദർശനം റിപ്പോർട്ട്​ ചെയ്​തിരുന്നില്ല.​ അരമണിക്കൂർ നേരം അദ്ദേഹം ജയസമാധിയിൽ ധ്യാനത്തിലിരുന്നതിന്​ ശേഷമാണ്​ മാധ്യമങ്ങളെ കണ്ടത്​.

NO COMMENTS

LEAVE A REPLY