ജയലളിതയുടെ മരണത്തില്‍ സംശയം രേഖപ്പെടുത്തി മുന്‍ സ്പീക്കര്‍

pandian

ജയലളിതയുടെ മരണം സ്വാഭവികമല്ലെന്നും അവരെ മരണത്തിലേക്ക് തള്ളി വിടുകയായിരുന്നെന്നും ആരോപിച്ച് തമിഴ്നാട് മുൻ സ്പീക്കർ പി.എച്ച് പാണ്ഡ്യൻ രംഗത്ത്. ജയലളിയുടെ മരണത്തിൽ ശശികലയുടെ പങ്ക് അന്വേഷിക്കണമെന്നും പാണ്ഡ്യന്‍ പറഞ്ഞു. പോയസ് ഗാർഡനിൽ വെച്ച് തർക്കമുണ്ടാവുകയും ജയലളിതയെ പിടിച്ചുതള്ളിയതായും അദ്ദേഹം ആരോപിച്ചു.

തനിക്ക് പദവികളൊന്നും വേണ്ടെന്നായിരുന്നു അമ്മയുടെ വിയോഗ സമയത്ത് ശശികല പറഞ്ഞിരുന്നത്. ജനറൽ സെക്രട്ടറിയാകാനും മുഖ്യമന്ത്രിയാകാനും ശശികല എന്തിനാണിത്ര ധൃതി കാണിക്കുന്നത്. താൽക്കാലിക ജനറൽ സെക്രട്ടറി പദവി തന്നെ ശരിയല്ലെന്നും പിന്നെ എങ്ങനെയാണ് ശശികലക്ക് മുഖ്യമന്ത്രി പദത്തിലെത്താൻ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

NO COMMENTS

LEAVE A REPLY