രസിലെയെ കൊലപ്പെടുത്തിയത് ജോലി പോകുന്ന ഭീതിമൂലമെന്ന് പ്രതി

0
483
rasila

തനിക്കെതിരെ പരാതിനല്‍കിയാല്‍ ജോലിയും മാനവും നഷ്ടപ്പെടുമെന്ന ഭീതിമൂലമാണ്  മലയാളി യുവതി രസില രാജുവിനെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ സെക്യൂരിറ്റി ഗാര്‍ഡ് ഭാബെന്‍ ഭരാലി സൈകിയ.  പുണെ പൊലീസിന് നല്‍കിയ  മൊഴിയിലാണ് പ്രതി ഇക്കാര്യം വ്യക്തമാക്കിയത്.

ജനുവരി 29ന് രാത്രി ഒമ്പതോടെയാണ്  ഇന്‍ഫോസിസിലെ മലയാളി സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ രസില രാജുവിനെ ഇന്‍റര്‍നെറ്റ് കേബിള്‍ കഴുത്തില്‍ കുരുങ്ങി കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്. പ്രത്യേക പ്രോജക്ടുമായി ബന്ധപ്പെട്ട് അവധിദിവസം തനിച്ച് ജോലിക്കത്തെിയതായിരുന്നു രസില.

സംഭവദിവസം ജോലിക്കത്തെിയ തന്നെ ഭാബെന്‍ സൈകിയ തുറിച്ചുനോക്കിയത് രസില ചോദ്യംചെയ്യുകയും ബന്ധപ്പെട്ടവര്‍ക്ക്  പരാതിനല്‍കുമെന്ന് പറയുകയും ചെയ്തു. പരാതിപ്പെട്ടാല്‍ ജോലി നഷ്ടപ്പെടുമെന്ന് കണ്ട ഭാബെന്‍ മാപ്പാക്കാനും പരാതിപ്പെടരുതെന്നും  ആവശ്യപ്പെട്ടു.എന്നാല്‍ രസില അത് ചെവിക്കൊണ്ടില്ലെന്ന് ഇയാല്‍ പറയുന്നു. രസിലയെ ഓണ്‍ലൈനിലും ഫോണിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ബംഗളൂരുവിലുള്ളവര്‍ പുണെയിലെ സഹപ്രവര്‍ത്തകരോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

NO COMMENTS

LEAVE A REPLY