സനൽ കുമാർ ശശിധരന് ഭീഷണി; ഭീഷണിപ്പെടുത്തിയത് ഹിന്ദു സ്വാഭിമാൻ സംഘ് പ്രസിഡന്റ്

sanal kumar sasidharan gets threats on sexy durga

സെക്‌സി ദുർഗ എന്ന ചിത്രത്തിന്റെ സംവിധായകൻ സനിൽ കുമാർ ശശിധരന് ഹിന്ദു സ്വാഭിമാൻ സംഘ് പ്രസിഡന്റിൽ നിന്നും ഭീഷണി. ഹിന്ദു സ്വാഭിമാൻ സംഘ് പ്രസിഡന്റ് രാഹുൽ ശ്രീവാസ്തവയാണ് സനലിനെ ഭീഷണിപ്പെടുത്തിയത്.

ദുർഗാദേവിയുടെ പേരിന് മുൻപ് സെക്‌സി എന്ന പദം ഉപയോഗിച്ചത് കാരണം തന്റെ മതവികാരം വ്രണപ്പെട്ടുവെന്നാണ് രാഹുൽ ശ്രീവാസ്തവ പറയുന്നത്.

ഹിന്ദു സ്വാഭിമാൻ സംഘ് എന്ന സംഘടനയുടെ പ്രസിഡന്റാണെന്ന് അവകാശപ്പെടുന്ന രാഹുൽ ശ്രീവാസ്തവയും ഇയാൾ അംഗമായ ധർമോ രക്ഷതി രക്തിത എന്നൊരു വാട്‌സ് ആപ്പ് ഗ്രൂപ്പിൽ മറ്റു ചിലരുമാണ് ഭീഷണി സന്ദേശങ്ങൾ അയച്ചതെന്ന് സനൽകുമാർ ശശിധരൻ പറഞ്ഞു.

റോട്ടർഡാമിൽ വച്ച് ഫെയ്‌സ്ബുക്കിലൂടെയാണ് സനൽകുമാർ ശശിധരൻ താൻ ഭീഷണി നേരിടുന്ന കാര്യം അറിയിച്ചത്. ഭീഷണി വന്ന വാട്‌സ് ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടുകളും സംവിധായകൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

sanal kumar sasidharan gets threats on sexy durga

NO COMMENTS

LEAVE A REPLY