ഷംനയുടെ മരണം: ഒരു മാസം കൂടി സമയം അനുവദിച്ചു

shamna death

കളമശേരി മെഡിക്കൽ കോളേജിലെ വിദ്യാർഥിനി ഷംനയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹൻദാസ് പോലീസിന് ഒരു മാസം കൂടി സമയം അനുവദിച്ചു. കളക്ടറേറ്റ് സമ്മേളന ഹാളിൽ നടത്തിയ സിറ്റിംഗിലാണ് കേസ് പരിഗണിച്ചത്.

കേസിൽ അന്വേഷണം നടന്നുവരുകയാണെന്നും ഫോറൻസിക്, കെമിക്കൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളും സാക്ഷിമൊഴിയും പൂർത്തിയായിട്ടില്ലെന്നും പോലീസ് അറിയിച്ചതനുസരിച്ചാണ് ഒരുമാസം കൂടി സമയം അനുവദിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈ എസ്പിയാണ് അന്വേഷണം നടത്തുന്നത്. ഡോക്ടർമാരുടെ റിപ്പോർട്ടിൻമേൽ സ്വതന്ത്ര അന്വേഷണത്തിനും പോലീസിന് നിർദേശം നൽകി. ഇതു സംബന്ധിച്ചു കുട്ടിയുടെ പിതാവാണ് കമ്മീഷനു മുന്നിൽ പരാതി നൽകിയത്.

NO COMMENTS

LEAVE A REPLY