ലോ കോളേജ് വിഷയം: ആവശ്യങ്ങള്‍ പരിഹരിക്കുന്നതു വരെ താഴെയിറങ്ങില്ലെന്ന് വിദ്യാര്‍ത്ഥി

ലോ കോളേജില്‍ മരത്തിന് കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി. മരത്തിന് മുകളില്‍ കയറി കഴുത്തില്‍ കുരുക്കിട്ട്​ നിലയുറപ്പിച്ചിരിക്കുകയാണ്​ വിദ്യാർഥി. മറ്റ്​ വിദ്യാര്‍ഥികള്‍ മരത്തിന് ചുറ്റും കൂടിയിരുന്ന്​ മുദ്രാവാക്യം വിളിക്കുന്നുണ്ട്​.
ആവശ്യങ്ങള്‍ പരിഹരിക്കുന്നതു വരെ താഴെയിറങ്ങില്ലെന്ന് വിദ്യാര്‍ത്ഥി സബ്കളക്ടറെ അറിയിച്ചു. ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്നടക്കമുള്ള ആവശ്യങ്ങളാണ് മുന്നോട്ടു വച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY