പ്രണവിന്റെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ഞാൻ : ദുൽഖർ

waiting for pranav movie says dulqar

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിനെ വെച്ച് ജീത്തു ജോസഫ് ഒരുക്കുന്ന ആക്ഷൻ ത്രില്ലറിന്റെ വാർത്തകൾ പുറത്ത് വന്നപ്പോൾ മുതൽ പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുകയാണ് ഈ ചിത്രത്തിന് വേണ്ടി. എന്നാൽ അവരുടെ കൂട്ടത്തിൽ കട്ട വെയ്റ്റിങ്ങുമായി മറ്റൊരു താരവുമുണ്ട്, നമ്മുടെ സ്വന്തം കുഞ്ഞിക്ക എന്ന് വിളിക്കുന്ന ദുൽഖർ.

പ്രണവിന്റെ ചിത്രത്തിന് വേണ്ടി താൻ അക്ഷമനായി കാത്തിരിക്കുകയാണെന്ന് താരം തന്നെയാണ് പറഞ്ഞത്. സിനിമാ മേഘലയ്ക്കായി എല്ലാവർക്കും അവരവരുടേതായ സംഭാവനകൾ നൽകാൻ സാധിക്കുമെന്നും, പ്രണവിന് ആശംസകൾ നേരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

സിനിമയുടെ ഭാഗമായി പാർകറിൽ ഓട്ടം, ചാട്ടം, നീന്തൽ ുൾപ്പെടെയുള്ള കടുത്ത പിരശീലനത്തിലാണ് പ്രണവ് ഇപ്പോൾ. മേജർ രവി സംവിധാനം ചെയ്ത പുനർജനി എന്ന ചിത്രത്തിലെ അഭിനയത്തിന് കേരളാ സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട് പ്രണവിന്.

waiting for pranav movie says dulqar

NO COMMENTS

LEAVE A REPLY