ബാറ്റ്സ്മാന്‍ ഊരിയെറിഞ്ഞ സ്റ്റമ്പ് തറച്ച് ഫീള്‍ഡര്‍ മരിച്ചു

cricket

പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റ്‌സ്മാന്‍ എറിഞ്ഞ സ്റ്റമ്പ് തറച്ച് ഫീല്‍ഡര്‍ മരിച്ചു.ബംഗ്ലാദേശിലെ ചിറ്റഗോങിലാണ് സംഭവം.ഫൈസല്‍ ഹുസൈന്‍ എന്ന 14കാരന്‍ മരിച്ചത്.  ഔട്ടായതിന്റെ ദേഷ്യത്തില്‍ ബാറ്റ്‌സ്മാന്‍ ഊരിയെറിഞ്ഞ സ്റ്റമ്പാണ് ഫൈസലിന്റെ കഴുത്തിലും തലയിലും തറച്ച് കയറിയത്.

ക്ലീന്‍ ബൗള്‍ഡായ ബാറ്റ്‌സ്മാന്‍ ദേഷ്യത്തില്‍ സ്റ്റമ്പ് വായുവിലേക്ക് എറിയുകയായിരുന്നു. വിക്കറ്റിന് തൊട്ടടുത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്ന ഫൈസല്‍.

NO COMMENTS

LEAVE A REPLY