ഓ പനീർസെൽവത്തിന് ജനപിന്തുണ; മുഖ്യനായി തുടർന്നേക്കും

ops cm

ഡൽഹിയിലും ചെന്നൈയിലുമായി നടക്കുന്ന രാഷ്ട്രീയ ചരടുവലികൾക്കൊടുവിൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുമെന്നും ഓ പനീർസെൽവം തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും വിലയിരുത്തപ്പെടുന്നു. രാത്രി ഏറെ വൈകിയും പനീർസെൽവത്തിന്റെ ചെന്നൈയിലെ വസതിയിലേക്ക് പാർട്ടി അനുഭാവികൾ ഒഴുകുകയാണ്. അതെ സമയം ഈ ജനക്കൂട്ടത്തിൽ അണ്ണാ ഡി എം കെയിൽ തീരുമാനമെടുക്കാനുള്ള ശക്തിയുള്ളവർ എത്രയെന്ന് ഇപ്പോൾ അറിയാൻ കഴിയുന്നില്ല. കാര്യങ്ങൾ വ്യക്തമാക്കുകയും എം എൽ മാരിൽ പകുതിയെങ്കിലും ഓ പി എസിനൊപ്പം നിലയുറപ്പിക്കുകയും ചെയ്‌താൽ ശശികല കളത്തിന് പുറത്താകും എന്നതിൽ സംശയം ഇല്ല.

സംസ്ഥാനത്തിന് ശക്തമായ ഭരണം ഉറപ്പാക്കാൻ പ്രതിപക്ഷം സഹകരിക്കും എന്ന് സ്റ്റാലിൻ പ്രസ്താവിച്ചു. സ്റ്റാലിനും അമിത്ഷായും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയാൽ ഓ പി എസ്സിനെക്കൂടി ചേരിയാക്കി പുതിയ മുന്നണി നിലവിൽ വരാനും സാധ്യതയുണ്ട്. സ്റ്റാലിന്റെ ആദ്യപ്രതികരണം സൂചിപ്പിക്കുന്നതും അത് തന്നെ.

NO COMMENTS

LEAVE A REPLY