ഇന്ത്യയില്‍ സൗജന്യ ഇന്റര്‍നെറ്റ് വരുന്നു, പിന്നില്‍ ആലിബാബ

alibaba

ഇൻറർനെറ്റ്​ രംഗത്തെ ഭീമൻമാരായ അലിബാബ ഇന്ത്യയിൽ സൗജന്യ ഇൻറർനെറ്റ്​ സേവനം നൽകാൻ ഒരുങ്ങുന്നു. സൗജന്യ ഇൻറർനെറ്റ്​ സേവനം ലഭ്യമാക്കുന്നതിനായി ഇന്ത്യയിലെ പ്രമുഖ മൊബൈൽ സേവനദാതാക്കളുമായി ചർച്ചകൾ ആരംഭിച്ചതായി കമ്പനിയുടെ അന്താരാഷ്​ട്ര ബിസിനസിന്റെ ചുമതലയുള്ള പ്രസിഡൻറ്​ ജാക്ക്​ ഹങ്​ പ്രതികരിച്ചു.

പ്രമുഖ മൊബൈൽ സേവനദാതാക്കള്‍ക്ക് പുറമെ വൈ–ഫൈ നെറ്റ്​വർക്ക്​ ദാതാക്കളോടും കമ്പനി ആദ്യഘട്ട ചർച്ചകൾ നടത്തിയെന്നാണ്​ റിപ്പോർട്ട്​. സൗജന്യ സേവനമോ കുറഞ്ഞ നിരക്കിലുള്ള ഇൻറർനെറ്റ്​ സേവനമോ ആണ്​ ലഭ്യമാക്കുക. ഇന്ത്യയിൽ ഇൻറർനെറ്റ്​ കണക്​ടിവിറ്റിയിൽ പ്രശ്​നങ്ങൾ നേരിടുന്ന സംസ്ഥാനങ്ങൾക്കാണ് മുന്‍ഗണന എന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY