ശശികലയുടെ ജനറൽ സെക്രട്ടറി സ്ഥാനം; തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി

sasikala

എഐഎഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി ശശികല നടരാജനെ തെരഞ്ഞെടുത്തതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. തുടർച്ചയായി അഞ്ച് വർഷം പ്രാഥമിക അംഗത്വമുള്ളയാൾക്ക് മാത്രമേ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടുള്ളൂ എന്നാണ് എഐഎഡിഎംകെ ഭരണഘടനയിൽ പറയുന്നത്. ശശികല ഇത് ലംഘിച്ചാണ് സെക്രട്ടറിയായത് എന്നാണ് ആരോപണം.

അനധികൃത സ്വത്ത് സമ്പാദനത്തെ തുടർന്ന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ശശികലയെ 2011 ൽ ജയലളിത പുറത്താക്കിയിരുന്നു. പിന്നീട് ഒരു വർഷത്തിന് ശേഷമാണ് ശശികല തിരിച്ചെത്തിയത്. ഇക്കാര്യം ഉന്നയിച്ച് ശശികല പുഷ്പ എംപി കോടതിയെ സമീപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY