കോളേജ് വിദ്യാര്‍ത്ഥിനിയെ യുവാവ് വെട്ടി വീഴ്ത്തി

ambily

കോളേജ് വിദ്യാര്‍ത്ഥിനിയെ സമീപവാസിയായ യുവാവ് വെട്ടി വീഴ്ത്തി. ഉദയംപേരൂര്‍ പത്താംമൈല്‍ അരയശ്ശേരിയിസ്‍ രങ്കന്റെ മകള്‍ അമ്പിളിയ്ക്കാണ് വെട്ടേറ്റത്. മാരകമായി വെട്ടേറ്റ അമ്പിളി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കുടകുത്തും പറമ്പില്‍ അമലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.

കോളേജ് വിട്ട് വീട്ടിലെത്തിയ അമ്പിളി ബന്ധുവീട്ടിലേക്ക് പോകാനായി ഇറങ്ങിയപ്പോള്‍ പകുതി നിന്ന അമല്‍ വെട്ടി വീഴ്ത്തുകയായിരുന്നു. തോളിനേറ്റ വെട്ട് മാരകമാണ്. 30സെന്റീമീറ്റര്‍ ആഴത്തിലാണ് ആ മുറിവ്. ഉദയംപേരൂര്‍ പോലീസ് കേസ്സെടുത്തിട്ടുണ്ട്. അമല്‍ പോലീസ് കസ്റ്റഡിയിലാണ്.

NO COMMENTS

LEAVE A REPLY