പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്ന് നീക്കി: ശശികല

sasikala

ഒ. പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്തുനിന്നും നീക്കുന്നതായി വി.കെ ശശികല അറിയിച്ചു. പുതിയ ട്രഷററായി ദിന്‍ഡിഗല്‍ ശ്രീനിവാസനെ തെരഞ്ഞെടുത്തതായും അവര്‍ അറിയിച്ചു. പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും ശശികല അറിയിച്ചു.

ചെന്നൈ മറീനബീച്ചില്‍ ജയലളിത സമാധിയില്‍ പനീര്‍ശെല്‍വം നടത്തിയ നിര്‍ണ്ണായക വെളിപ്പെടുത്തലിന് ശേഷം പോയസ് ഗാര്‍ഡനില്‍ ശശികല വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിനുശേഷമാണ് പുറത്താക്കല്‍ പ്രഖ്യാപനം ഉണ്ടായത്. എഐഡിഎംകെയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. പനീര്‍ശെല്‍വത്തെ ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ലെന്നും എഐഡിഎംകെ ഒരു കുടുംബമാണെന്നും ശശികല പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY