ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന സർവ്വീസുമായി ഖത്തർ എയർവെയ്‌സ്

Qatar Airways launches longest flight

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന സർവ്വിസെന്ന നേട്ടം ഇനി ഖത്തർ എയർവേയ്‌സിന് സ്വന്തം. ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ നിന്ന് ദോഹയിലേക്കുള്ള സർവ്വീസിൽ ഈ വിമാനം പിന്നിടുന്നത് 17.45 മണിക്കൂർ കൊണ്ട് 14535 കിലോമീറ്ററാണ്.

ബോയിങ്ങിന്റെ 777-200 എൽഎൽആർ വിമാനമാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന സർവ്വീസെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത്. ദോഹയിൽ നിന്ന് 16.20 മണിക്കൂറു കൊണ്ട് ഓക്ലൻഡിൽ എത്തിയ വിമാനം തിരിച്ച് ദോഹയിൽ എത്താൻ 17.45 മണിക്കൂറാണ് വേണ്ടി വരിക. പത്ത് വ്യത്യസ്ത ടൈം സോണുകൾ കടന്നാണ് വിമാനം ദോഹയിൽ നിന്ന് ഓക്ലൻഡിൽ എത്തിയത്. ദുബായിൽ നിന് ഓക്‌ലൻഡിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിന്റെ റെക്കോർഡാണ് ഖത്തർ എയർവെയ്‌സ് തിരുത്തിക്കുറിച്ചത്.

Qatar Airways launches longest flight

NO COMMENTS

LEAVE A REPLY