പഞ്ചാബിൽ നാളെ റീപോളിങ്

voting-l

പഞ്ചാബിൽ നാളെ റീപോളിങ് നടക്കും. 48 ബൂത്തുകളിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്. വോട്ട് ചെയ്തത് ശരിയായോ എന്ന് പരിശോധിക്കാൻ വോട്ടറെ അനുവദിക്കുന്ന വിവിപാറ്റ് സംവിധാനത്തിലെ പിശകാണ് റീപോളിങിന് കാരണം.

മജിത, മുക്ത്സർ, സംഗ്രൂർ എന്നീ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് വിവിപാറ്റ് തകരാർ കണ്ടെത്തിയത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തകരാർ കണ്ടെത്തിയത് മോഗ, സർദുൽഗഡ് എന്നീ നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടന്ന അമൃത്സർ ലോക്‌സഭാ മണ്ഡലത്തിലുമാണ്.

NO COMMENTS

LEAVE A REPLY