ശശികലയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ്

subrahmanian swami

ശശികലയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. പാർട്ടി എംഎൽഎമാർ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത ശശികലയെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ അനുവധിക്കണമെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

എംഎൽഎമാരുടെ പിന്തുണയുള്ള മുഖ്യമന്ത്രിയാകാൻ ക്ഷണിക്കുകയെന്നത് ഗവർണറുടെ കടമയാണെന്നും തമിഴ്‌നാട്ടിൽ ഇത്തരമൊരു രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാകുമ്പോൾ ഗവർണർ മഹാരാഷ്ട്രയിൽ പോയിരിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY